1. സുരലോകഗോളമേ വരജാലഭാണ്ഡമേ ക്ളാരസഭാരാമ മലരേ മാനത്തെ വീട്ടില്‍ നിന്ന-വിരാമമിവരില്‍ നീ
വരമാരി ചൊരിയേണമമ്മേ അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ
2. മീനച്ചിലാറിന്റെ തീരത്തു പുഷ്പിച്ച മന്താര സൌഗന്ധ മലരേ നിറകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍കൈകൂപ്പി നില്ക്കുന്നു ഞങ്ങള്‍ അമ്മേ വണങ്ങുന്നു നിന്നെമക്കള്‍ നമിക്കുന്നു നിന്നെ
3. ഒരു ഹോമബലിയായി നീ സുരദീപശാഖയായ് നീ സഹനത്തിന്‍ ശരശയ്യ തീര്‍ത്തു ഒരു നാളിലഖിലേശന്‍
നിറമോദവായ്പോടെ നിന്‍ സ്നേഹയാഗം കൈക്കൊണ്ടു അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ
4. പ്രിയദാസി എളിയവളില്‍ കരുണാകടാക്ഷത്തിന്‍ കിരണം പൊഴിച്ചു മഹേശന്‍ സുരകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ
Prayer for the intercession of Saint Alphonsa
Prayer for the intercession of Saint Alphonsa
O, Holy Spirit, descend upon us. Pour out your gifts upon us and strengthen us in faith. Guide us with the hope for the kingdom of heaven. Enkindle our hearts with the fire of divine love. Just as you led Saint Alphonsa along the path of sanctity, lead us also on the path of righteousness. Grant us the grace to grow in sanctity and wisdom, by serving you faithfully in humility and gentleness.
Read more: Prayer for the intercession of Saint Alphonsa
Prayer Book available for download
Liz Xavier has compiled a wonderful prayer book in English (and Malayalam in English). This was created to use during our prayer meetings. Feel free to download and use it for your needs. The book has been prepared in a "print to a book" format. Thank you Liz.
Download Book 
Designed & Prepared by: Liz Xavier
Download Price: USD. 0.00
If you would like to receive a printed book, please contact us. We also appreciate your feed back. Send us your thoughts and suggestions.
Ms. Anjali Joswin (Secretary)
10723 Bramblecrest Dr.
Austin, TX 78726
stalphonsacc@gmail.com
അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥനാഗാനം
Prayer of St. Alphonsa
Oh Lord Jesus, hide me in the Sacred wound of Your Heart. Free me from my evil desire to be loved and esteemed. Save me from the mean pursuit of honour and fame. Make me humble until I become very insignificant and a small spark in the furnace of the love of Your Divine Heart. Give me the grace to forget the world and everything in it, including myself. My Jesus, who is ineffable sweetness, transform all my worldly consolations into bitterness. Oh Jesus! Sun of Justice, with the divine rays of Thy Sacred fire of love, illumine my mind, enlighten my intellect, purify my heart, enkindle my love towards Thee, consume me in the fire of Your love, and thus unite me with You.
Amen.
വിശുദ്ധ അല്‍ഫോന്‍സാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥന
"ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹ്രദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ.സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്നും വിമുക്തയാക്കണമേ.കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമ അണുവും അങ്ങേ ദിവ്യഹ്രദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ.സ്രഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൌകികാശ്വാസങ്ങളെല്ലം എനിക്കു കൈപായി പകര്‍ത്തണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹ്രദയത്തെ ശുദ്ധീകരിച്ച് എന്റെ നേര്‍ ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ."ആമ്മേന്‍.





